Total Pageviews

Tuesday 10 March 2015

ചിതലുകള്‍

Coptotermes formosanus shiraki USGov k8204-7.jpg        
       ഞങ്ങളുടെ കുടുംബം
ഉറുമ്പുകളെയും തേനീച്ചകളെയും പോലെ സാമൂഹികജിവിതം നയിക്കുന്ന പ്രാണിവര്‍ഗമാണ് ചിതലുകള്‍ (Termites). ഫര്‍ണിച്ചറുകള്‍ക്കും പുസ്തകങ്ങള്‍ക്കുമൊക്കെ അപ്രതീക്ഷിതമായ നാശം സൃഷ്ടിക്കുന്ന ഈ വിരുതന്മാരെ കുറിച്ച് ചില കൗതുകവാര്‍ത്തകള്‍ വായിക്കൂ.
  • ഇംഗ്ലീഷില്‍ white ant (വെള്ള ഉറുമ്പ്) എന്നൊരു പേര് കൂടി ചിതലുകള്‍ക്കുണ്ട്.
  • എന്നാല്‍ ഇവ ഉറുമ്പുകളുമല്ല, നിറം വെള്ളയുമല്ല. ഉറുമ്പും ചിതലും പ്രാണികള്‍ ആണെങ്കിലും വെവ്വേറെ ഗോത്ര (Order) ക്കാരാണ്. ഉറുമ്പ് ഹൈമെനോപ്റ്റിറ (Hymenoptera) എന്ന ഗോത്രത്തിലും
  • ചിതലുകള്‍  ഐസോപ്റ്റിറ (Isoptera) എന്ന ഗോത്രത്തിലുമാണ് വരുന്നത്.
ലോകത്ത്‌  ഉഷ്ണമേഖലഉപോഷ്ണമേഖല പ്രദേശങ്ങളിലാണ് ചിതലുകളെ കൂടുതലായി കണ്ടുവരുന്നത്.
ഒരു ചിതല്‍ കോളനിയിൽ സാധാരണയായി ചിതല്‍ റാണി (Queen), രാജാവ്‌ (King),  ജോലിക്കാർ (Workers), പട്ടാളക്കാർ (Soldiers), നിംഫുകൾ ( Nymphs- കുഞ്ഞുങ്ങള്‍ ),  പ്രത്യുത്പാദന ശേഷിയുള്ളവർ എന്നീ വിഭാഗക്കാരെ കാണാം. ഓരോത്തര്‍ക്കും അവരുടെതായ കടമകള്‍ നിര്‍വഹിക്കാനുണ്ട്. എങ്കില്‍ മാത്രമേ ആ കോളനി നല്ല രീതിയില്‍ മുന്നോട്ടു പോകൂ.
ചിതലുകള്‍ പലയിനമുണ്ട്. അവയുടെ വിവിധ കുടുംബങ്ങളെ പരിചയപ്പെടൂ. 
  • മാസ്റ്റോടെര്‍മിറ്റിഡുകള്‍ (Mastotermitidae)
  • കാലോടെര്‍മിറ്റിഡുകള്‍  (Kalotermitidae or Dry wood termite)
  • ടെര്‍മോപ്സിഡുകള്‍ (Termopsidae)
  • ഹോഡോടെര്‍മിറ്റിഡുകള്‍  (Hodotermitidae or Damp wood termites)  
  • റൈനോടെര്‍മിറ്റിഡുകള്‍ (Rhinotermitidae - Subterranean termites & Formosan termites)
  • സെറിടെര്‍മിറ്റിഡുകള്‍ (Serritermitidae) 
  • ടെര്‍മിറ്റിഡുകള്‍ (Termitidae)
     
              റാണിയുടെ വിശേഷങ്ങള്‍
    സാധാരണ ഒരു  റാണിയാണ് കോളനിയില്‍ ഉണ്ടാവുക. അപൂര്‍വമായി ഒന്നിലധികവും വരാറുണ്ട്. റാണി അസാധാരണ വലിപ്പം ഉള്ളവയാണ്. തേനീച്ച കോളനിയില്‍ റാണി മാത്രമേയുള്ളൂ എന്നറിയാമല്ലോ. എന്നാല്‍ ചിതല്‍ കോളനിയില്‍ റാണിക്ക്‌ കൂട്ടായി രാജാവുമുണ്ട്. ഇരുവര്‍ക്കും ചിറകുകളുടെ സ്ഥാനത്ത് ചെറിയ മുനമ്പുകള്‍ ഉണ്ടായിരിക്കും. 
     
    പ്രത്യുത്പാദനശേഷിയുള്ള ആൺ ചിതലുകൾ ജീവിതകാലം മുഴുവനും റാണിയുമായി ബന്ധപ്പെടുമത്രേ! എന്നാല്‍ അവയുടെ ശരീരവലിപ്പം റാണിയുടെതിനേക്കാള്‍ എത്രയോ കുറവാണ്.  
     
    ഇണ ചേര്‍ന്ന് കഴിഞ്ഞാല്‍ റാണി വളരെയധികം മുട്ടകളിടുന്നു. പ്രതിദിനം  രണ്ടായിരത്തിലധികം മുട്ടകൾ വരെ! വളരെ വലിയ അണ്ഡാശയങ്ങളാണ് റാണിക്കുണ്ടാവുക. ഇത് മൂലം റാണിയുടെ ഉദരഭാഗം വളരെ വീർത്തിരിക്കും. കൂടുതല്‍ മുട്ടകള്‍ ഉല്‍പാദിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. വീര്‍ത്ത ഉദരവും കൊണ്ട് ചലിക്കാന്‍ കഴിയാത്ത അവസ്ഥ വരുമ്പോള്‍ വേലക്കാരായ ചിതലുകള്‍ സഹായത്തിനായി വരുന്നു.
     
    റാണിയുടെ ശരീരത്തില്‍ നിന്നും ഫിറമോണുകൾ എന്ന പ്രത്യേകതരം രാസപദാര്‍ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ചിതല്‍ കോളനിയില്‍ രാസസന്ദേശ വിനിമയത്തിന് ഇത് സഹായകമാകുന്നു. ജോലിക്കാരായ ചിതലുകള്‍ റാണിയെ നക്കിത്തുടയ്ക്കുമ്പോൾ ഫിറമോണുകൾ അവരിലെത്തുന്നു. ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ അവയില്‍ നിന്നും  ഫിറമോണുകൾ മറ്റു ചിതലുകളിലും എത്തുന്നു. 
     
    റാണിയിൽ നിന്നുള്ള ഫിറമോണുകളുടെ അളവ് കുറയുമ്പോൾ കോളനിയിലെ കൂടുതല്‍ വളര്‍ച്ചയെത്തിയ ഒരു നിംഫ് പുതിയ റാണിയായി മാറുന്നു.  

ജോലിക്കാർ

http://upload.wikimedia.org/wikipedia/commons/thumb/0/0c/Workertermite1.jpg/220px-Workertermite1.jpg
ജോലിക്കാർ വിഭാഗത്തിൽ പെടുന്ന ചിതൽ
 
ഒരു കോളനിയിലെ ഭക്ഷണ സമ്പാദനം, ഭക്ഷണ സംരക്ഷണം, കുഞ്ഞുങ്ങളെ പരിപാലിക്കൽ, കൂടിന്റെ പരിപാലിക്കൽ തുടങ്ങിയ സാമൂഹിക കർത്തവ്യങ്ങൾ ചെയ്യുന്ന അംഗങ്ങളെ ജോലിക്കാർ എന്നു വിളിക്കുന്നു. ചില ജാതികളിൽ പരിരക്ഷണ പ്രവർത്തനങ്ങളും ഇവ ചെയ്യാറുണ്ട്. ഒരു ഒറ്റച്ചിറകുകളാവും ഉണ്ടാവുക. ദഹിപ്പിച്ചതോ പാതി ദഹിപ്പിച്ചതോ ആയ വസ്തുക്കൾ വായിലൂടെയോ വിസർജ്ജ്യമായോ പുറത്തെടുത്ത് വിതരണം ചെയ്താണ് ജോലിക്കാർ കൂട്ടിലെ ഭക്ഷണ വിതരണ സംവിധാനം നിലനിർത്തുന്നത്. സ്വയം ഭക്ഷണം കഴിക്കാൻ പ്രാപ്തമല്ലാത്തതുകൊണ്ട് കുഞ്ഞുങ്ങൾക്കും, പ്രതിരോധത്തിനനുസൃതമായി മുഖത്തിന്റെ ഘടനയിൽ വ്യത്യാസമുള്ളതുകൊണ്ട് ഭക്ഷണം കഴിക്കാൻ കഴിവില്ലാത്ത പട്ടാളക്കാർക്കും ഭക്ഷണം നൽകേണ്ടത് ജോലിക്കാരാണ്. ഇതോടൊപ്പം രാജ്ഞിയുടെ കാര്യങ്ങൾ നോക്കുക, മുട്ടകളേയും കുഞ്ഞുങ്ങളേയും അനുയോജ്യമായ സ്ഥലങ്ങളിലേയ്ക്ക് മാറ്റുക, കൂട്ടിലെ താപനിലയും വായൂ ഗമനാഗമനവും നിയന്ത്രിക്കുക എന്നീ ജോലികളും ചെയ്യുന്നത് ജോലിക്കാരാണ്.
ജോലിക്കാർക്ക് ഒട്ടും വികസിക്കാത്ത കണ്ണുകളാണുള്ളത്.

പട്ടാളക്കാർ

 

http://upload.wikimedia.org/wikipedia/commons/thumb/8/8a/Nasutes.jpg/220px-Nasutes.jpg
പട്ടാളക്കാർ ഉൾപ്പെടുന്ന സംഘം
ആക്രമണങ്ങളെ നേരിടാൻ ശാരീരികവും സ്വഭാവപരവുമായ പ്രത്യേകതകൾ ഉള്ള ചിതലുകളാണ് പട്ടാളക്കാർ. ബലമേറിയവയും ഉറച്ചശരീരവുമാണിവയ്ക്കുണ്ടാവുക. പൊതുവേ ഉറുമ്പുകളാണ് ചിതലുകളുടെ പ്രധാന ശത്രുക്കൾ. മിക്ക പട്ടാളക്കാരുടേയും താടിയിൽ അവ കടിക്കാനുപയോഗിക്കുന്ന മാൻഡിബിളുകൾ വളർന്നിരിക്കുന്നതിനാൽ അവയ്ക്ക് ഭക്ഷണം കഴിയ്ക്കാൻ കഴിവുണ്ടാകാറില്ല. നേർത്ത പാതകൾ അടച്ചുസംരക്ഷിക്കുന്നതിനായി തങ്ങളുടെ വലിയ തലകൾ ഉപയോഗിച്ച് വഴി ഇവ അടച്ചു സൂക്ഷിക്കുന്നു.
http://upload.wikimedia.org/wikipedia/commons/thumb/4/43/NasuteImms.png/220px-NasuteImms.png
A nasute
ഉറുമ്പുകളെയാണ് പട്ടാളക്കാർക്ക് മിക്കപ്പോഴും നേരിടേണ്ടിവരിക. ഇടുങ്ങിയ വഴികളിൽ വലിയ തലയും ശക്തമായ മാൻഡിബിളുകളുമുപയോഗിച്ച് ഇവ ഫലപ്രദമായി പ്രതിരോധിച്ചു നിൽക്കുന്നു. വലിയ വഴിയാണെങ്കിൽ പട്ടാളക്കാർ അടുക്കടുക്കായി നിന്ന് ഉറുമ്പുകളുടെ ആക്രമണത്തെ നേരിടുന്നു. ഓരോ പട്ടാളക്കാരുടെയും പിന്നിലായി മറ്റൊരു പട്ടാളക്കാരൻ നിൽക്കുന്ന സ്വഭാവവും കണ്ടു വരുന്നു. ഏതെങ്കിലും ഒരു പട്ടാളക്കാരൻ കൊല്ലപ്പെടുകയാണെങ്കിൽ തത്സ്ഥാനത്തേയ്ക്ക് പിന്നിൽ നിൽക്കുന്ന പട്ടാളക്കാരൻ കയറുന്നതാണ്. മുന്നിൽ പട്ടാളക്കാർ പോരാടുമ്പോൾ പിന്നിൽ ജോലിക്കാർ വഴി പൂർണ്ണമായും അടയ്ക്കുകയും അത് മുന്നിൽ നിൽക്കുന്ന പട്ടാളക്കാരുടെയെല്ലാം മരണത്തിനു കാരണമാവുകയും ചെയ്യാറുണ്ട്.
ചിലപ്പോൾ ചിലയിനങ്ങളിലെ പട്ടാളക്കാർ മാൻഡിബിളുകൾ സ്വയം അടർത്തിമാറ്റി പോരാട്ടത്തിനിടെ ചാവേറുകൾ ആകാറുണ്ട്. അപ്പോൾ ഊറിവരുന്ന ദ്രാവകം വായുവുമായുള്ള സംയോഗത്താൽ പശിമയുള്ളതായി തീരുകയും അങ്ങനെ അധിനിവേശം നടത്തുന്ന ജീവികളെ കുടുക്കി നിർത്താനും കഴിയുന്നതാണ്

കൂട്

http://upload.wikimedia.org/wikipedia/commons/thumb/e/ec/Termite-nest-Tulum-Mexico.jpg/220px-Termite-nest-Tulum-Mexico.jpg
ചിതലിന്റെ കൂട്, മെക്സിക്കോയിൽ നിന്നും
ചിതലുകൾ തങ്ങളുടെ കോളനി സ്ഥാപിക്കുന്നത്, മണ്ണിലോ, വീണുകിടക്കുന്ന മരത്തിലോ, മരത്തിന്റെ മുകളിലോ ആയിരിക്കും. ജീവിക്കാനുള്ള സ്ഥലം എന്നതിനു പുറമേ ഭക്ഷണവിതരണത്തിനുള്ള സ്ഥലം, സുരക്ഷിതമായ സ്ഥലം, ചിലയിനം ജാതികളിൽ ഭക്ഷണത്തിനായി മറ്റു ജീവികളെ വളർത്താനുള്ള സ്ഥലം എന്നൊക്കെ പ്രാധാന്യമുള്ളതായിരിക്കും കൂട്. കൂട് സാധാരണയായി ഇടുങ്ങിയ വഴികൾ ഉള്ളതും എന്നാൽ വായുവിന്റെ ഗമനാഗമനവും താപനിലയുമെല്ലാം കൃത്യമായി പരിപാലിക്കപ്പെട്ടതുമാവും. മണ്ണ്, മണൽ, സസ്യങ്ങളുടെ ഭാഗങ്ങൾ, പശിമയുള്ള ശരീരസ്രവങ്ങൾ എന്നിവയെല്ലാം ചിതലുകൾ കൂടുനിർമ്മാണത്തിനുപയോഗിക്കുന്നു. വളരെ ദുർബലങ്ങളായ ജീവികളായതിനാൽ തങ്ങൾ പോകുന്ന വഴികളും കൂടിനു സമാനമായി മണ്ണുപയോഗിച്ച് സംരക്ഷിച്ചവയായിരിക്കും. രാജ്ഞിയുടേയും രാജാവിന്റെയും സ്ഥാനം കൂടിന്റെ മദ്ധ്യഭാഗത്തായി ഏറ്റവും സുരക്ഷിതമായ അറയിലായിരിക്കും. ഈയലുകൾ പറന്നു പോകാനായി കൂടിനുവശങ്ങളിൽ സാമാന്യത്തിലും വലിപ്പമുള്ള ദ്വാരങ്ങളുണ്ടാകും, ഈയലുകൾ പറന്നു പോയി വേലക്കാർ ദ്വാരം പൂർണ്ണമായി അടയ്ക്കുന്നതുവരെ പട്ടാളക്കാർ ഇവിടെ കാവൽ നിൽക്കുന്നു. കൂടിനുള്ളിലെ ആർദ്രത, താപനില തുടങ്ങിയവ പരിപാലിക്കാൻ വേണ്ടി മാത്രമേ ഈ ദ്വാരങ്ങൾ അല്ലെങ്കിൽ സാധാരണ തുറക്കാറുള്ളു.
സാധാരണ മണ്ണിനടിയിലാണ് ഉണ്ടാവുകയെങ്കിലും ചിലപ്പോളവ മണ്ണിനു പുറത്തെയ്ക്ക് ഉയർത്തി നിർമ്മിക്കാറുണ്ട്. ഇവയെ ചിതൽ പുറ്റുകൾ എന്നു വിളിക്കുന്നു.

ചിതൽ പുറ്റ്

http://upload.wikimedia.org/wikipedia/commons/thumb/c/c4/Termite_mound-Tanzania.jpg/220px-Termite_mound-Tanzania.jpg
ചിതൽ പുറ്റ്,
ചിതലിന്റെ വാസസ്ഥാനം മണ്ണിനടിയിലോ വീണുകിടക്കുന്ന മരത്തിലോ ഒക്കെയാണെങ്കിലും ചിലപ്പോഴവ മണ്ണിനു മുകളിലേയ്ക്ക് വളർന്നു നിൽക്കാറുണ്ട്. ആഫ്രിക്കയിലെ ഉഷ്ണമേഖലാ പുൽമേടുകളിൽ ചിലപ്പോളവ 9 മീറ്റർ വരെ ഉയരത്തിലുണ്ടാവാറുണ്ട്.
 
സാധാരണ മൂന്നുമീറ്റർ വരെയാണ് ഉയരം.
 
വാസസ്ഥലത്തിന്റെ ലഭ്യത കൂട്ടുന്നതിനൊപ്പം കൂട്ടിനുള്ളിലെ താപനിയന്ത്രണത്തിനും വായുസഞ്ചാര നിയന്ത്രണത്തിനും ചിതൽപ്പുറ്റുകൾ സഹായകമാകുന്നു. ചിതൽപ്പുറ്റുകളിൽ താപനിയന്ത്രണം ഉറപ്പാക്കുന്നതിനായി ചിലഭാഗങ്ങളിൽ അതിലോലമായിട്ടായിരിക്കും ഭിത്തികൾ ഉണ്ടാവുക. തുറന്നിരിക്കുന്ന ഭാഗത്തിന്റെ നിർമ്മാണം കാറ്റിനെ കൂടിന്റെ ഉള്ളറകളിൽ വരെ എത്തിക്കുന്ന വിധത്തിലായിരിക്കും. ഉപരിതലത്തിലുള്ള ദ്വാരങ്ങൾ നേർത്ത മൺ‌പാളിയാൽ അടച്ചുഭദ്രമാക്കിയിട്ടുള്ളവയായിരിക്കും. വശങ്ങളിലുണ്ടാകുന്ന ചാലുകൾ വായൂ സമ്പർക്കം ഉറപ്പു വരുത്തുന്നതാണ്.